ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ല; വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എല്‍ഡിഎഫ് നിലപാട്: എക്‌സൈസ് മന്ത്രി

വിഷമില്ലാത്ത മദ്യം ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 9 ജൂണ്‍ 2017 (11:18 IST)
വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ അടച്ചുപൂട്ടി മദ്യനിരോധനം വന്നെങ്കിലും കേരളത്തില്‍ ലഹരിയുടെ ഉപയോഗം ഒട്ടും കുറഞ്ഞിട്ടില്ല. മാത്രമല്ല മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായിയെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സർക്കാരിന് 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ലഹരി ഉപയോഗിക്കുന്നവർക്ക് വിഷമില്ലാത്തത് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും അത്തരത്തിലുള്ള നല്ല മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും എണ്ണം വരില്ല. എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് മദ്യം ഒഴുക്കുമെന്നുള്ള പ്രചാരണം തെറ്റാണ്. മദ്യനയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളത്. ബാർ ഉടമകൾക്കു വേണ്ടിയുള്ള നിലപാട് അല്ല സർക്കാരിന്‍റേത്. പരിശോധനകൾ കർശനമാക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :