ശബരിമല വികസനം: ആദ്യഘട്ടത്തിന് 100 കോടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വികസനത്തിന്റെ ആദ്യ ഘട്ടത്തിന് സംസ്ഥാന ബജറ്റില്‍ 100 കോടി അനുവദിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

ശബരിമല മാസ്റ്റര്‍ പ്ളാന്‍ ആദ്യഘട്ടം കര്‍ക്കിടകത്തിനു മുമ്പ് പൂര്‍ത്തിയാക്കും. ശബരിമല ദര്‍ശനത്തിന് പുതിയ ഫ്ളൈ ഓവര്‍ നിര്‍മ്മിക്കും. മകരവിളക്കു കാണാന്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടപ്പിലാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

ആറ്റുകാല്‍ ക്ഷേത്ര മേഖലയുടെ വികസനത്തിന് 478 കോടി രൂപയുടെ വികസന പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ഡ്രെയിനേജ് സ്‌കീമിന് 6 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 1 കോടി രൂപയും അനുവദിച്ചു. പൂജാ സാധനങ്ങളുടെ വില കുറയും.
ആരാധനാലയങ്ങളിലും സമീപത്തും വില്‍ക്കുന്ന പൂജാദ്രവ്യങ്ങള്‍ക്ക് നികുതി ഒഴിവാക്കാനും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു.

ആയുര്‍വേദ സൌന്ദര്യ വര്‍ദ്ധക സാമഗ്രികള്‍ക്കും പൊതുമേഖലയില്‍ ഉല്പാദിപ്പിക്കുന്ന മരുന്നിനും വില കുറയും. ചെങ്കല്ല്, ജൈവവളം, നൈലോണ്‍ കയറുകള്‍, പ്ലാസ്റ്റിക് കയറുകള്‍ എന്നിവയ്ക്കും വില കുറയും. എന്നാല്‍, ചെമ്മണ്ണിന് വില കൂടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :