വൈദ്യുതി: ഗാര്‍ഹിക ഉപഭോഗം ക്രമീകരിക്കണമെന്ന്

KBJWD
ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതിയുടെ ഉപയോഗം 150 യൂണിറ്റായി ക്രമീകരിക്കണമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ ശുപാര്‍ശ ചെയ്യും. പുറത്ത് നിന്നും വൈദ്യുതി വാങ്ങാനുള്ള നിയന്ത്രണം എടുത്തുകളയണമെന്നും ബോര്‍ഡ് ആവശ്യപ്പെടും.

150 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും പുറമേ നിന്ന്‌ വാങ്ങുന്ന വൈദ്യുതിയുടെ വില ഈടാക്കണമെന്നും ബോര്‍ഡ്‌ നിര്‍ദേശിക്കുന്നു. നേരത്തെ ഇതേ നിര്‍ദേശം റഗുലേറ്ററി കമ്മിഷന്‍ തള്ളിയിരുന്നു. തുലാമഴ കാര്യമായ ഗുണം ചെയ്തില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ പക്ഷം.

കൂടാതെ നിയന്ത്രണം തുടരുമ്പോഴും വൈദ്യുതി ഉപഭോഗം കുറയുന്നുമില്ല. പ്രതിദിന ഉപഭോഗം 42 ദശലക്ഷം യൂണിറ്റായി തുടരുകയാണ്. പുറത്ത് നിന്നും വൈദ്യുതി വാങ്ങാനുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യത്തിന് കെ.എസ്.ഇ.ബി മുന്നോട്ട് വയ്ക്കുന്ന ന്യായം ക്രൂഡോയില്‍ വില കുറഞ്ഞതാണ്.

തിരുവനന്തപുരം| M. RAJU| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2008 (16:28 IST)
നാളെ തിരുവനന്തപുരത്ത്‌ ചേരുന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ യോഗത്തില്‍ ബോര്‍ഡ്‌ ഈ നിര്‍ദേശം അവതരിപ്പിക്കും. ഡിസംബറോടെ സംസ്ഥാനത്ത് പവര്‍ക്കട്ട് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും കെ.എസ്.ഇ.ബി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :