വെളുപ്പിന് എത്തിയത് നൂറോളം പൊലീസുകാർ, പിന്നെയെല്ലാം പെട്ടന്നായിരുന്നു, ആരും ഒന്നുമറിഞ്ഞില്ല !

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു

aparna| Last Modified ബുധന്‍, 8 നവം‌ബര്‍ 2017 (15:10 IST)
ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തത് ഇന്നലെ പുലർച്ചെയായിരുന്നു. അതീവ രഹസ്യമായി നൂറോളം പൊലീസുകാരുടെ അകമ്പടിയോടെ ആയിരുന്നു നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ ഹർത്താലാണിന്ന്. ഹിന്ദു ഐക്യവേദിയാണ് ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.

പുലർച്ചെ നാലരയ്ക്ക് നട തുറന്നപ്പോൾ പുറത്തു കാത്തു നിന്ന പൊലീസുകാർ അകത്തേക്ക് പ്രവേശിച്ച് അകത്തുള്ളവരെ എല്ലാം പുറത്താക്കി ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തതായി അറിയിക്കുകയായിരുന്നു. നീല വേഷ്ടിയും മുണ്ടും ധരിച്ച പൊലീസുകാർ മാത്രമാണ് അകത്ത് കയറിയത്.

ക്ഷേത്രഭരണസംഘം നിയമിച്ച ഉദ്യോഗസ്ഥരയെല്ലാം പുറത്താക്കി പകരം മലബാർ ദേവസ്വം ബോർഡ് പണ്ട് നിയമിച്ചവരെ ചുമതലയേൽപ്പിക്കുകയായിരുന്നു. പരിസരവാസികളെല്ലാം എത്തുമ്പോഴേക്കും ക്ഷേത്രത്തിന്റെ ഭരണകൈമാറ്റം കഴിഞ്ഞി‌രുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :