വൃദ്ധയെ പീഡിപ്പിച്ച നാല്പത്തിരണ്ടുകാരൻ പിടിയിൽ

വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കഴക്കൂട്ടം| AKJ IYER| Last Modified ബുധന്‍, 12 ജൂലൈ 2017 (15:22 IST)
എഴുപതുകാരിയായ വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാല്പത്തിരണ്ടുകാരനെ പോലീസ് അറസ്റ് ചെയ്തു. മേനംകുളം കൽപ്പന കോളനി പുതുവൽ പുത്തൻ വീട്ടിൽ സുരേഷ് ആണ് കഴക്കൂട്ടം പോലീസ് വലയിലായത്.

രണ്ട് കൊലപാതകക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ഇരട്ടക്കൊലപാതക കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. നിരവധി ആക്രമണക്കേസുകളിലും പ്രതിയാണ് ഇയാൾ. ഗുണ്ടാനിയമ പ്രകാരം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുരേഷ്.

ഒളിവിലായിരുന്ന ഇയാളെ കഴക്കൂട്ടം സി.ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :