വിവാദ ഉത്തരവ് മരവിപ്പിക്കുമെന്ന് കണ്ണൂര്‍ കളക്ടര്‍; നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു

വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് വ്യാമോഹമെന്ന് വിഎസ്

VS Achuthanandan, Pariyaram School Of Nursing,  Nurse's Strike, വി എസ് അച്യുതാനന്ദന്‍, നഴ്‌സിങ് സമരം, ജില്ലാ കളക്ടര്‍
കണ്ണൂര്‍| സജിത്ത്| Last Modified ബുധന്‍, 19 ജൂലൈ 2017 (12:50 IST)
കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളെ ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ടുളള വിവാദ ഉത്തരവ് മരവിപ്പിക്കാമെന്നും നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്നും കളക്ടര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.

നഴ്‌സുമാര്‍ നടത്തിവന്ന സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥികളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

അതേസമയം, കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടി അപലപനീയമാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നു കരുതുന്നത് തികച്ചും വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :