വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യ; കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് പൊലീസ്

വാളയാറിലേത് ആത്മഹത്യ; കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് പൊലീസ്

പാലക്കാട്| AISWARYA| Last Updated: തിങ്കള്‍, 5 ജൂണ്‍ 2017 (16:31 IST)
വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. സഹോദരികളുടെ മരണം കൊലപാതകമാണെന്ന്
സ്ഥിരീകരിക്കാന്‍ ആവശ്യമായ തെളിവില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയുടെതാണ് ഈ റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പതിനൊന്നുകാരിയായ മൂത്തകുട്ടി ജനുവരി ഒന്നിനും ഒമ്പതുവയസ്സുളള ഇളയകുട്ടി മാര്‍ച്ച് നാലിനുമാണ് മരിച്ചത്. മരിച്ച സഹോദരിമാരിലെ മൂത്തകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും കിട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയെ ഇയാള്‍ പിഡിപ്പിച്ചെന്ന കാര്യം തനിക്ക് ബോധ്യപ്പെട്ടപ്പോള്‍ അയാളെ താക്കീത് ചെയ്തതായും മാതാവ് പറയുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുവരും പീഡനത്തിനിരയായതായി റിപ്പോര്‍ട്ട് വന്നിരുന്നു.

മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നിരുന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഇവരുടെ ബന്ധുവിനെയും നാട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ എസ്‌ഐയെ മാറ്റി നര്‍ക്കോട്ടിക് ഡിവൈഎസ്പി എംജെ സോജന് അന്വേഷണചുമതല നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :