ലീഗിന്‍റെ ആശങ്ക അവസാനിച്ചു - ആര്യാടന്‍

Aryadan muhammad
KBJWD
ആണവക്കാര്‍ വിഷയത്തില്‍ മുസ്ലീംലീഗിനുള്ള ആശങ്ക അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ആശങ്കയുണ്ടായിരുന്നുവെങ്കില്‍ അഹമ്മദ് മന്ത്രിസ്ഥാനത്ത് തുടരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്. ആണവക്കരാര്‍ വിഷയത്തില്‍ മുസ്ലീംലീഗിന് ആശങ്കയുണ്ടായിരുന്നു. കരാറുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും അവര്‍ പിന്മാറുമെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ ഇതുവരെയായിട്ടും അഹമ്മദ് രാജിവച്ചിട്ടില്ല.

ഇതില്‍ നിന്നും മനസിലാക്കേണ്ടത് ലീഗിന് ഈ വിഷയത്തിലുള്ള ആശങ്ക അവസാനിച്ചുവെന്നാണ്. ഇടതുമുന്നണിയില്‍ ഇടം കിട്ടാത്തവര്‍ക്ക് കേരിവരാനുള്ള ഇടമാണോ യു.ഡി.എഫ് എന്ന് എല്ലാ ഘടകകക്ഷികളും ആലോചിക്കണം. എന്‍.സി.പി ആദ്യം ശ്രമിച്ചത് ഇടതുമുന്നണിയില്‍ കയറാനാണ്.

അത് സാധിക്കാതെ വന്നപ്പോഴാണ് യു.ഡി.എഫില്‍ ചേരാന്‍ അവര്‍ ശ്രമിക്കുന്നത്. അങ്ങനെ ആര്‍ക്കും കയറിവരാനുള്ള ഇടമല്ല യു.ഡി.എഫ്. ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായം താന്‍ കെ.പി.സി.സി എക്സിക്യുട്ടീവില്‍ പറയും. കേന്ദ്ര കടാശ്വാസ പദ്ധതിയുടെ സഹായം സംസ്ഥനത്തെ കര്‍ഷകര്‍ക്ക് ലഭിച്ചില്ല.

കൊച്ചി | M. RAJU| Last Modified വെള്ളി, 8 ഓഗസ്റ്റ് 2008 (16:02 IST)
സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേട് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് അറിഞ്ഞിട്ടും ശതശതമാനം കേരളീയം പദ്ധതി നടപ്പാക്കിയതോടെ കേന്ദ്ര സഹായം കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :