ലീഗിന്‌ അഞ്ചാം മന്ത്രി: എതിര്‍പ്പില്ലെന്ന് മാണി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുസ്‌ലിം ലീഗിന്‌ അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. മൂന്നാമതൊരു മന്ത്രി സ്ഥാനം കിട്ടണമെന്ന് കേരള കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ എം മാണി.

ചീഫ്‌ വിപ്പ്‌ സ്ഥാനം ലഭിച്ചതോടെ കേരള കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി. പി ജെ ജോസഫിനെതിരായ എസ്‌എംഎസ്‌ വിവാദത്തെ കുറിച്ച്‌ തനിക്ക്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മൂ‍ന്ന് ദിവസം തുടര്‍ച്ചയായ യാത്രയിലായതിനാല്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മാണി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :