ലീഗിന്റെ വോട്ടുകള്‍ മറിഞ്ഞതാണ് ഉദുമയില്‍ കെ സുധാകരന്റെ തോല്‍‌വിക്ക് കാരണം: മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

മുസ്ലിംലീഗിന്റെ കേന്ദ്രങ്ങളില്‍ വോട്ടുകള്‍ മറിഞ്ഞതാണ് ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ തോല്‍‌വിക്ക് കാരണമായതെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്.

കണ്ണൂര്, മുസ്ലിംലീഗ്, ഉദുമ, കെ സുധാകരന്‍, കോണ്‍ഗ്രസ് kannur, muslim league, uduma, k sudhakaran, congress
കണ്ണൂര്| സജിത്ത്| Last Modified ബുധന്‍, 25 മെയ് 2016 (11:03 IST)
മുസ്ലിംലീഗിന്റെ കേന്ദ്രങ്ങളില്‍ വോട്ടുകള്‍ മറിഞ്ഞതാണ് ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ തോല്‍‌വിക്ക് കാരണമായതെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. യു ഡി എഫ് ഒറ്റക്കെട്ടായാണ് സി പി എം കേന്ദ്രങ്ങളിലെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ സ്വന്തം തട്ടകത്തിലെ അടിയൊഴുക്ക് കാണാന്‍ മുസ്ലിംലീഗിന് കഴിഞ്ഞില്ലെന്നും കാസര്‍കോട് ജില്ലാ കമ്മിറ്റി കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

മുസ്ലിം ലീഗിന്റെ ജില്ലാ നേതൃത്വം പ്രചാരണരംഗത്ത് സജീവമായിരുന്നില്ലെന്ന ആരോപണവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചു. സി പി എം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന ഭൂരിപക്ഷം മുസ്ലിംലീഗ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ കൊണ്ട് മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്സ്. എന്നാല്‍ അത് ഫലം കണ്ടില്ല. അതിനാലാണ് ലീഗിനെതിരെ കോണ്‍ഗ്രസ്സ് പരസ്യമായി ആരോപണം ഉന്നയിച്ചത്.

മൂവായിരത്തിലധികം വോട്ടുകള്‍ക്കായിരുന്നു സുധാകരന്‍ ഇവിടെ പരാജയപ്പെട്ടത്. മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മൂളിയാര്‍, ചെമ്മനാട് എന്നീ പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയിരുന്നില്ല. ഇതും ഇരു വിഭാഗങ്ങളും തമ്മിലുള്ള തുറന്ന പോരിനു കാരണമായി.

വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :