രാജകുമാരന്‍ സ്റ്റാര്‍ ആകുന്ന കഥ! - ബോക്സ് ഓഫീസില്‍ മാറ്റുരയ്ക്കാന്‍ മമ്മൂട്ടി ചിത്രം

'പുള്ളിക്കാരന്‍ സ്റ്റാറാ' - ഓണത്തിന് തിയേറ്ററുകളിലേക്ക്...

aparna| Last Modified വ്യാഴം, 13 ജൂലൈ 2017 (12:52 IST)
ഓണത്തിന് ബോക്സ് ഓഫീഫ് ഭരിക്കാന്‍ മമ്മൂട്ടി എത്തുന്നു. ഒരു കുടുംബകഥയുമായി. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രവുമായി. രാജകുമാരന്‍ എന്ന അധ്യാപകന്‍ സ്റ്റാര്‍ ആകുന്ന കഥയാണിത്. വെറും അധ്യാപകന്‍ അല്ല, അധ്യാപകരെ പരിശീലിപ്പിക്കാന്‍ എത്തുന്നയാള്‍. സെവന്ത്ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത് ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.

അധ്യാപന രീതി രസകരമായി പഠിപ്പിക്കുന്ന കൌതുകമുണര്‍ത്തുന്ന നായകന്‍ .വാക്കിലും നോക്കിലും അടിമുടി രസകരം. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.

ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :