യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തുടങ്ങി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 30 നവം‌ബര്‍ 2010 (09:17 IST)
യൂത്ത് കോണ്‍ഗ്രസ് ബൂത്ത്, മണ്ഡലം തെരഞ്ഞെടുപ്പുകള്‍ തുടങ്ങി. ഡിസംബര്‍ അഞ്ചു വരെയാണ് തെരഞ്ഞെടുപ്പു പ്രക്രിയ നടക്കുന്നത്. ഒന്നര ലക്ഷത്തോളം പേരാണു നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക ബാലറ്റ് പേപ്പറുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പേരിനു പകരം ചിഹ്നമാവും ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തുക.

ബൂത്തില്‍ 14 ചിഹ്നങ്ങളും മണ്ഡലത്തില്‍ 20 ചിഹ്നങ്ങളുമാണു ബാലറ്റ് പേപ്പറിലുണ്ടാവുക. യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള പ്രകാശ് ജോഷി, ജ്യോതിമണി, എം.എന്‍. സൂരജ് എന്നിവരുടെ നേതൃത്വത്തിലാണു സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നടക്കുക.

തെരഞ്ഞെടുപ്പില്‍ എയും വിശാല ഐയുമാണു നേര്‍ക്കുനേര്‍ മത്സരിക്കുന്നത്‍. ഫലം അതതു ദിവസം തന്നെ പ്രഖ്യാപിക്കും. സംഘഷത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ എ ഐ സി സിയും എന്‍വൈസിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. യൂത്ത്‌ കോണ്‍ഗ്രസില്‍ ബൂത്തുതല തിരഞ്ഞെടുപ്പ്‌ എന്ന പരീക്ഷണം ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ അരങ്ങേറുന്നു എന്നതാണു പ്രത്യേകത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :