യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയായ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

AKJ IYER| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:33 IST)
19 കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യുവതിയുടെ മാതാവിനൊപ്പമായിരുന്നു പ്രതിയായ തെന്മല കാണി കോളനി നിവാസിയായ ഷിബു എന്ന ഇരുപത്തെട്ടുകാരൻ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ കുറെ മാസങ്ങളായി തരംകിട്ടുമ്പോഴെല്ലാം ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നു. സഹികെട്ട യുവതി തിങ്കളാഴ്ച നെയ്യാർ ഡാമിലെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുകയും ചെയ്തു.

പിന്നീട് യുവതിക്കായി വസ്ത്രങ്ങൾ എടുക്കാൻ വീട്ടിലെത്തിയവരാണ് പ്രതിയായ ഷിബു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :