മോദിയുടെ കൂട്ടുകാരുടെ പിന്തുണ പിണറായിക്ക്; ഞെട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ !

പിണറായിയുടെ സമരത്തിന് പിന്തുണയുമായി ശിവസേന!

Pinarayi, Modi, Note, BJP, RS 500, RS1000, Kerala, പിണറായി, മോദി, നോട്ട്, അസാധു, ബി ജെ പി, കേരളം, സഹകരണ മേഖല
തിരുവനന്തപുരം| Last Modified വെള്ളി, 18 നവം‌ബര്‍ 2016 (16:22 IST)
കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടി സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരില്‍ സമരം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. പിണറായി വിജയനും എല്‍ ഡി എഫിന്‍റെ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് ശിവസേന പ്രവര്‍ത്തകര്‍ റിസര്‍വ് ബാങ്ക് റീജനല്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.

ശിവസേനയുടെ ഈ പരസ്യനിലപാട് സംസ്ഥാന ബി ജെ പിയെയും കേന്ദ്ര സര്‍ക്കാരിനെയും ബുദ്ധിമുട്ടിലാക്കുന്നതാണ്. നേരത്തേ, നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ ശിവസേന കേന്ദ്രനേതൃത്വവും പരസ്യമായി രംഗത്തെത്തിയിരുന്നു. മോദിയുടെ പുതിയ നടപടി ജനത്തെ ബുദ്ധ്മിട്ടിലാക്കുന്നതാണെന്നാണ് ശിവസേനയുടെ അഭിപ്രായം.

നോട്ട് പ്രതിസന്ധിയുണ്ടായി പത്താം ദിനത്തിലേക്ക്ക് കടക്കുമ്പോഴും രാജ്യത്ത് ജനങ്ങളുടെ ബുദ്ധിമുട്ടിന് ശമനമൊന്നും വരാത്ത സാഹചര്യത്തില്‍ എന്‍ ഡി എയും പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ശിവസേനയ്ക്ക് പുറമേ അകാലിദളും നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ പരസ്യപ്രതികരണത്തിന് തയ്യാറായിരുന്നു.

ധനമന്ത്രാലയത്തിന്‍റെ പരാജയം മൂലമാണ് ജനങ്ങള്‍ക്ക് ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നതെന്ന് സുബ്രഹ്‌മണ്യം സ്വാമിയും വിമര്‍ശനമുയര്‍ത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :