മോദി കുടുംബം ഉപേക്ഷിച്ചതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടെന്ന് വി എസ്

മോദിയുടെ കുടുംബം രക്ഷപ്പെട്ടു, രാജ്യം കുളം തോണ്ടി: വി എസ്

Pinarayi, VS, CPM, LDF, Kodiyeri, പിണറായി, വി എസ്, സി പി എം, എല്‍ ഡി എഫ്, മനുഷ്യച്ചങ്ങല, കോടിയേരി
തിരുവനന്തപുരം| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2016 (19:32 IST)
കുടുംബം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസേവനത്തിനിറങ്ങിയപ്പോള്‍ ആ കുടുംബം രക്ഷപ്പെടുകയും രാജ്യം കുളം തോണ്ടപ്പെടുകയും ചെയ്തു എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിക്കും ഇതുമൂലം സഹകരണ മേഖലയിലുണ്ടായ തിരിച്ചടിക്കുമെതിരെ ജനങ്ങളെ ഉള്‍പ്പെടുത്തി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന കേരളത്തിന്‍റെ പ്രതിഷേധത്തിന്‍റെ നേര്‍ചിത്രമായി. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു മനുഷ്യച്ചങ്ങല.

തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യച്ചങ്ങലയിലെ ആദ്യകണ്ണിയായി. തൊട്ടടുത്തായി കൈകോര്‍ത്തുപിടിച്ച് കോടിയേരി ബാലകൃഷ്ണനും വി എസ് അച്യുതാനന്ദനും കാനം രാജേന്ദ്രനും.

സി പി എം നേതാക്കളും ഘടകകക്ഷി നേതാക്കളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പടെയുള്ള ഇടത് അനുഭാവ സംഘടനകളും മനുഷ്യച്ചങ്ങലയില്‍ പങ്കുചേര്‍ന്നു.

എറണാകുളത്ത് എം എ ബേബി, ആലപ്പുഴയില്‍ വൈക്കം വിശ്വന്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട് എ കെ ബാലന്‍, കോഴിക്കോട് തോമസ് ഐസക്, കൊല്ലത്ത് പി കെ ഗുരുദാസന്‍, മലപ്പുറത്ത് എ വിജയരാഘവന്‍, കണ്ണൂരില്‍ ഇ പി ജയരാജന്‍, കാസര്‍കോട്ട് പി കരുണാകരന്‍ എന്നിവര്‍ മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :