മൂന്നാറിലെ കൈയേറ്റക്കാരുമായി ബന്ധമില്ലാതിരുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി: സുരേഷ് കുമാര്‍

VS, Sureshkumar, Munnar, Rajendran, Mani,  വി എസ്, സുരേഷ്കുമാര്‍, മൂന്നാര്‍, രാജേന്ദ്രന്‍, മണി
BIJU| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (16:32 IST)
മൂന്നാറിലെ കൈയേറ്റക്കാരുമായി നേരിട്ടുബന്ധമില്ലാതിരുന്ന ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി ബി ജെ പി മാത്രമായിരുന്നു എന്ന് വി എസ് സര്‍ക്കാരിന്‍റെ മൂന്നാര്‍ ദൌത്യത്തിലെ ചുമതലക്കാരനായിരുന്ന സുരേഷ്കുമാര്‍ ഐ എ എസ്. ദൗത്യസംഘത്തിനെതിരേ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും എല്ലാം ചേര്‍ന്നു നടത്തിയ സര്‍വകക്ഷി ഹര്‍ത്താലിലും പങ്കെടുക്കാതിരുന്നതും ബിജെപി മാത്രമാണെന്നും സുരേഷ്കുമാര്‍ വ്യക്തമാക്കുന്നു.

അഴിമുഖത്തിനുവേണ്ടി രാകേഷ് സനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്കുമാര്‍ ഇക്കാര്യം പറയുന്നത്. “ഭൂരിഭാഗവും വിചാരിക്കുന്നത് മൂന്നാര്‍ ദൗത്യം അവസാനിക്കുന്നത് സിപിഐ ഓഫിസിനു മുന്നില്‍ ഞങ്ങളെത്തിയതോടെയാണെന്നാണ്. സിപിഐ ഓഫിസ് ഇടിച്ചതൊന്നുമല്ല കാരണം. സിപിഐ ഓഫിസ് ഇടിച്ചിടേണ്ടതു തന്നെയാണെന്ന് അന്നും ഇന്നും ഞാന്‍ പറയുന്നു. പക്ഷേ ദൗത്യത്തെ ഇല്ലാതാക്കാനുള്ള കാരണം അതല്ല, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അവിടുത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും(ഞാനന്നു മനസിലാക്കിയതില്‍ അവിടുത്തെ കയ്യേറ്റക്കാരുമായി നേരിട്ട് ഒരു ബന്ധമില്ലാതിരുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി ബിജെപി മാത്രമായിരുന്നു, ദൗത്യസംഘത്തിനെതിരേ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും എല്ലാം ചേര്‍ന്നു നടത്തിയ സര്‍വകക്ഷി ഹര്‍ത്താലിലും പങ്കെടുക്കാതിരുന്നതും ബിജെപി മാത്രമാണ്) ഒരുമിച്ചു കൂടുകയായിരുന്നു. അവരെല്ലാം ഒരു കോക്കസാണ്. പണവും സ്വാധീനവും രാഷ്ട്രീയവും ഒരുപോലെയവര്‍ ഉപയോഗിച്ചു. ഈ സത്യം ആദ്യം തന്നെ എനിക്കു മനസിലായതാണ്. ഈ ദൗത്യം അധികം മുന്നോട്ടുപോകില്ലെന്നും അറിയാമായിരുന്നു” - സുരേഷ്കുമാര്‍ വ്യക്തമാക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :