മുഹമ്മദ് നിസാമിന്റെ ഫ്ലാറ്റില്‍ പൊലീസ് റെയ്‌ഡ്

തൃശൂര്‍| Joys Joy| Last Modified ശനി, 31 ജനുവരി 2015 (15:11 IST)
സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് നിസാമിന്റെ ഫ്ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തി. തൃശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ ഫ്ലാറ്റിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. അതേസമയം, ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ആശുപത്രിയിലാണ്.

നിസാമിന്റെ ഫ്ലാറ്റില്‍ റെയ്‌ഡ് നടത്തിയ പൊലീസ്, ലംബോര്‍ഗിനി ഉള്‍പ്പെടെയുള്ള നിരവധി ആഡംബരക്കറുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ, നിസാം മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാവിലെ ആയിരുന്നു ഫ്ലാറ്റ് സമുച്ചയത്തിന്റെ സുരക്ഷാജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിസാമിനെ പൊലീസ് അറസ്റ്റു ചെയ്‌തത്. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ആഡംബരക്കാറായ ഫെരാരി ഓടിപ്പിച്ചതിന് നേരത്തെയും ഇയാള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൂടാതെ ഇയാള്‍ അനധികൃതമായി തോക്ക് കൈവശം വെച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. പൊലീസുകാരനെ ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് അക്രമിച്ചുവെന്ന കേസും ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :