മുഖ്യമന്ത്രി ഡല്‍ഹിയില്‍; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യുഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (08:11 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയില്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്ന ഉമ്മന്‍ചാണ്ടി കബോട്ടാഷ്​ നിയമത്തിന്റെ ഇളവ്​സംബന്ധിച്ച് പ്രധാനമന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

വി‍ഴിഞ്ഞം പദ്ധതിക്ക്‌ സഹായകരമായ രീതിയില്‍ കബോട്ടാഷ്​നിയമത്തില്‍ ഇളവ്​ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെയും കാണും. കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഴിഞ്ഞം പ്രതിസന്ധി ചര്‍ച്ച ചെയ്യും. തുറമുഖ പദ്ധതിക്കായി ഇതുവരെ ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടും.

മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മീനാകുമാരി റിപ്പോര്‍ട്ടിന്‍മേലുള്ള ആശങ്ക അറിയിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിനെയും മുഖ്യമന്ത്രി കണ്ടെക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും മുഖ്യമന്ത്രി കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിന് ഐ ഐ ടി, റബറിന്റെ ഇറക്കുമതി നികുതിയിലെ വര്‍ധനവ്​എന്നിവ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :