മാലിന്യക്കുഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ്

മാലിന്യക്കുഴിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം, മൃതദേഹം, ആത്മഹത്യ, പൊലീസ് malppuram, dead body, suicide, police
മലപ്പുറം| സജിത്ത്| Last Modified ബുധന്‍, 25 മെയ് 2016 (17:50 IST)
മാലിന്യക്കുഴിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുവളളൂര്‍ കരുവാങ്കല്ലിലാണ് ഇന്ന് ഉച്ചയോടെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചെര്‍പ്പുളശേരി സ്വദേശിയായ രാജന്റെ ഭാര്യ പയംകൊളളി ഷൈലജ(39)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി രാജനും കുടുംബവും കരുവാങ്കല്ലിലായിരുന്നു താമസം. രാവിലെമുതല്‍ ഷൈലജയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും അയല്‍വാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മാലിന്യക്കുഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പുലര്‍ച്ചയോടെയാവാം മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് വിലയിരുത്തുന്നതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :