മാണിയെ പ്രധാനമന്ത്രി അവഗണിച്ചു

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
മാണി വിഭാഗത്തെ പ്രധാനമന്ത്രി അവഗണിച്ചു. യുപിഎ സഖ്യകക്ഷികള്‍ക്ക് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് നല്‍കിയ അത്താഴവിരുന്നിലേക്ക് കേരളാ കോണ്‍ഗ്രസിനെ ക്ഷണിച്ചില്ല. മന്ത്രിസഭാ പുന:സംഘടനയില്‍ പരിഗണന ലഭിക്കാതിരുന്നതിന് പുറമേയാണ് കേരളാ കോണ്‍ഗ്രസിനെ പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിലും അവഗണിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പു തന്നെ യുപിഎയുടെ സഖ്യക്ഷിയായിരുന്നു കേരളാ കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ജോസ് കെ മാണിയും രാജ്യസഭയില്‍ ജോയ് എബ്രഹാമുമാണ് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍. രണ്ട് എംപിമാര്‍ ഉണ്ടായിട്ടും അത്രയും എംപിമാര്‍ ഉള്ളവര്‍ക്ക് നല്‍കിയ പരിഗണന പോലും കേരള കോണ്‍ഗ്രസിനു നല്‍കിയില്ല. ഒന്നാം യുപിഎയുടെ കാലത്താണ് ഒരു എംപി മാത്രമുണ്ടായിരുന്ന ലീഗിന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കുകയും കേരള കോണ്‍ഗ്രസിനെ അവഗണിക്കുകയും ചെയ്തത് നേതൃത്വത്തെ അസ്വസ്ഥരാക്കിയിരുന്നു.

കേരളാ കോണ്‍ഗ്രസാവട്ടെ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കള്‍ക്ക് ശനിയാഴ്ച അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
പ്രതിപക്ഷത്തെ ചെറു പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ അടുത്തയാഴ്ച അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഇവരുടെ കൂടെയാകും കേരള കോണ്‍ഗ്രസിന്റെ സ്ഥാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :