മാണി രാഷ്ട്രീയ വഞ്ചകനും അവസരവാദിയുമാണ്: ഉമ്മൻ ചാണ്ടി

മാണി വിഭാഗം കാലുമാറിയത് തികച്ചും ദൗർഭാഗ്യകരമെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം| AISWARYA| Last Modified ബുധന്‍, 3 മെയ് 2017 (17:16 IST)
സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചതില്‍
കെ എം മാണിക്കെതിരെ ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രംഗത്ത്. മാണി

രാഷ്ട്രീയ വഞ്ചകനും അവസരവാദിയുമാണെന്നാണ് ആരോപണം. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചു.

തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ അവസാന നിമിഷം മാണി വിഭാഗം കാലുമാറിയത് തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ കേരളം ഈ തീരുമാനം അംഗീകരിക്കില്ലെന്നും മുഴുവൻ കേരള കോൺഗ്രസ് പ്രവർത്തകരും ഈ തീരുമാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :