മാണി മാറേണ്ടെന്ന് സി എഫ് തോമസ്

കോട്ടയം| Joys Joy| Last Modified ശനി, 24 ജനുവരി 2015 (10:34 IST)
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം മാണി ഒഴിയേണ്ടതില്ലെന്ന് സി എഫ് തോമസ്. വാര്‍ത്താചാനലിനോട് ആണ് തോമസ് ഇങ്ങനെ പറഞ്ഞത്. മാണി മാറിയാല്‍ യോഗ്യന്‍ സി എഫ് തോമസ് ആണെന്നുള്ള പി സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി മാറിനില്‍ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും തോമസ് പറഞ്ഞു.

അതേസമയം, തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. മാണി മാറിയാല്‍ യോഗ്യന്‍ സി എഫ് തോമസ് തന്നെയാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.

ഇതിനിടെ, ജോര്‍ജിന്റെ പരസ്യ അഭിപ്രായപ്രകടനത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു രംഗത്തെത്തി. പി സി ജോര്‍ജ് പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും ആന്റണി രാജു പ്രതികരിച്ചു. എന്നാല്‍ , പി സി ജോര്‍ജിന്റെ അഭിപ്രായം അനവസരത്തിലാണെന്ന് ജോസഫ് എം പുതുശ്ശേരി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :