മലയാളക്കര ഞെട്ടുന്ന ഒരു വമ്പന്‍ അറസ്റ്റ് ദിവസങ്ങള്‍ക്കകം; നടിയെ ആക്രമിച്ച കേസില്‍ ‘മാഡം’ കുടുങ്ങുന്നു, ആറ്‌ വി‌ഐപികള്‍ അറസ്റ്റിലാകും!

Dileep, Actress, Manju Warrior, Mukesh, Innocent, Amma, Madam, ദിലീപ്, നടി, മഞ്ജു വാര്യര്‍, മുകേഷ്, ഇന്നസെന്‍റ്, അമ്മ, മാഡം
കൊച്ചി| BIJU| Last Modified ചൊവ്വ, 25 ജൂലൈ 2017 (16:26 IST)
നടിയെ ആക്രമിച്ച കേസ് അതിന്‍റെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. മലയാളക്കര ഞെട്ടുന്ന ഒരു വമ്പന്‍ അറസ്റ്റ് ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന് സൂചന. ഇതുവരെ ‘മാഡം’ എന്നുമാത്രം കേട്ടുപരിചയിച്ച ആള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

പൊലീസ് ഇതിനായി എല്ലാ വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. ‘മാഡം’ സിനിമാരംഗത്തെ പ്രമുഖ വ്യക്തിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടുകഴിഞ്ഞതായാണ് വിവരം. ദിലീപിന്‍റെ സഹായിയായ അപ്പുണ്ണി പിടിയിലാകാന്‍ വേണ്ടിയാണ് പൊലീസ് കത്തിരിക്കുന്നതത്രേ.

അപ്പുണ്ണി പിടിയിലായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മാഡവും വലയിലാകും. ഇനിയും അപ്പുണ്ണി ഒളിവില്‍ കഴിയുന്നത് ദിലീപിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടുമെന്ന നിയമോപദേശം ദിലീപിനും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ അപ്പുണ്ണി ഉടന്‍ പൊലീസിന്‍റെ വലയിലാകാനാണ് സാധ്യത.

മാഡത്തെ കൂടാതെ മറ്റ് അഞ്ച് വി ഐ പികളും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് കൂടിയുണ്ടാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ എല്ലാ ചുരുളുകളും അഴിയുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :