മലയാള സിനിമയില്‍ ആകെയുള്ളത് ഇരുപത് നടിമാര്‍ ! ‍? അപ്പോള്‍ ബാക്കിയുള്ളവരോ?

മഞ്ജുവും റിമയും പാര്‍വതിയും ഭരിക്കുന്ന മലയാള സിനിമ?

aparna| Last Updated: വെള്ളി, 4 ഓഗസ്റ്റ് 2017 (08:29 IST)
സിനിമാ മേഖലയിലെ പുതിയ വനിതാ കൂട്ടായ്കയായ ‘വിമണ്‍ ഇന്‍ സിനിമാ കളക്ടീവി’നെതിരെ ആഞ്ഞടിച്ച് നടി ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു. സംഘടന രൂപീകരിച്ചതു മുതല്‍ അതില്‍ അംഗമായിട്ടുള്ളത് ഏകദേശം 20 പേര്‍ മാത്രമാണെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ആരോപണം.

മലയാള സിനിമയില്‍ ആകെയുള്ളത് 20 നടിമാര്‍ ആണോയെന്ന ചോദ്യം നേരത്തേ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരുന്നു. മഞ്ജു വാര്യരും കല്ലിങ്കലും പാര്‍വതിയും ഒക്കെ ഭരിക്കുന്ന മലയാള സിനിമയാണോ ഇപ്പോള്‍ ഉള്ളതെന്നും അരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ലക്ഷ്മിപ്രിയ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഇന്നലെ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു. അതേസമയം നടി അക്രമിക്കപ്പെട്ട സംഭവത്തിലുള്‍പ്പെടെ ഫലപ്രദമായി ശബ്ദമുയര്‍ത്താനായിട്ടുണ്ട് 'വിമന്‍ ഇന്‍ കളക്ടീവി'ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :