മലപ്പുറത്ത് താമസിക്കുകയായിരുന്ന ഇറാന്‍കാരന്‍ പിടിയില്‍

തേഞ്ഞിപ്പലം| WEBDUNIA|
വ്യാജരേഖകകള്‍ ചമച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കി മലപ്പുറത്ത് താമസിച്ച് വന്ന ഇറാന്‍‌കാരന്‍ പിടിയിലായി. ഇറാനിലെ ഉസ്താന്‍ ബുഷൈറ ജില്ലയിലെ റുസ്താനി ബാഹരിസ്താന്‍ സ്വദേശി ഫത്താഫ് അലിയുടെ മകന്‍ ചംഗിസ് ബഹാദുരി (58) ആണ് അറസ്റ്റിലായത്.

ദുബായിലായിരുന്ന ഇയാള്‍ 1981-ല്‍ അവിടെ വച്ച് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് ഇയാള്‍ പലപ്രാവിശ്യം ഇന്ത്യയില്‍ വന്ന് താമസിച്ചിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം ഇയാള്‍ ഭാര്യയുടെ പേരില്‍ കണ്ണൂര്‍ മട്ടന്നൂരില്‍ സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഭാര്യ ഉപേക്ഷിച്ച് പോയതിനേ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നിന്ന് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.

പിന്നീട് ഇയാള്‍ കൊണ്ടോട്ടിയിലെ സ്ത്രീയെ ഉപേക്ഷിച്ച് അവരുടെ അനുജത്തിയെ വിവാഹം കഴിക്കുകയായിരുന്നു. കൊണ്ടോട്ടിയില്‍ വച്ചാണ് ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ചത്. തുടര്‍ന്ന് ചേലേമ്പ്ര ചക്കുംമാട്ടില്‍ ഒരുവീടും സ്ഥലവും വാങ്ങി അവിടെ താമസിച്ചുവരികയായിരുന്നു. ഇവിടെ വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വ്യാജവിലാസത്തില്‍ പാസ്‌പോര്‍ട്ട് എടുത്തു, മാനദണ്ഡം പാലിക്കാതെ ഇന്ത്യയില്‍ എത്തി, വിദേശ പൌരനായിരിക്കെ ഇന്ത്യയില്‍ സ്വത്ത് വാങ്ങി എന്നിവയാണ് ബഹുദൂരിയ്ക്കെതിരെയുള്ള കുറ്റങ്ങള്‍. ഇയാളെ ഉന്നത പൊലീസ് അധികാരികള്‍ ചോദ്യം ചെയ്തതിന് ശേഷം തിങ്കളാഴ്ച പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

ഇയാള്‍ക്ക് തീവ്രവാദി ബന്ധങ്ങള്‍ ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :