മരുന്നിനുള്ള പ്രിസ്‌ക്രിപ്ഷന്‍ നല്‍കൂ... നിങ്ങള്‍ക്കുള്ള മരുന്നുമായി റോബോട്ട് എത്തും!

ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യാനായി റോബോട്ട് എത്തി.

കൊച്ചി, അസ്റ്റര്‍ മെഡ്‌സിറ്റി, റോബോട്ട് kochi, aster medcity, robot
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 16 ജൂണ്‍ 2016 (15:26 IST)
ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യാനായി റോബോട്ട് എത്തി. കൊച്ചിയിലെ അസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് ഇത്തരത്തില്‍ റോബോര്‍ട്ട് മരുന്ന് വിതരണം നടത്തുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു ആശുപത്രിയില്‍ റോബോട്ടുകള്‍ മരുന്ന് വിതരണം ചെയ്യുന്നത്.

ജര്‍മ്മനിയിലെ റോവ സ്മാര്‍ട്ട് സിസ്റ്റം വികസിപ്പിച്ച റോബോട്ട് ഒന്നര കോടി രൂപ മുടക്കിയാണ് അസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റോബോര്‍ട്ടിനെ കൊണ്ടുവന്നത്. റോബോട്ടിന്റെ വാലറ്റിലേക്ക് ഫാര്‍മസിസ്റ്റുകള്‍ മരുന്ന് സ്‌റ്റോര്‍ ചെയ്തു കഴിഞ്ഞാല്‍ അവ വിതരണം ചെയ്യുന്ന ജോലി റോബോര്‍ട്ട് ഏറ്റെടുക്കും. ഒരു ദിവസം മൂവായിരം പ്രിസ്‌ക്രിപ്ഷനുകളിലായി 35,000 പാക്കറ്റ് മരുന്നുകള്‍ വിതരണം ചെയ്യാനുള്ള ശേഷിയാണ് ഈ റോബോര്‍ട്ടിനുള്ളത്

റോബോട്ടിന്റെ സഹായം ലഭ്യമായതോടെ ബില്ലിംഗ് അടക്കമുള്ള എല്ലാ ജോലികളും വെറും അഞ്ച് മിനിറ്റില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഡോക്ടര്‍ മരുന്ന് നിര്‍ദ്ദേശിച്ച് കഴിഞ്ഞയുടന്‍ രോഗിയുടെ ഇലക്‌ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡില്‍ അത് സേവ് ചെയ്യപ്പെടുകയും ഫാര്‍മസിയിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യും. രോഗിയുടെ കൂടെയുള്ളവര്‍ ഫാര്‍മസിയില്‍ എത്തുമ്പോഴേയ്ക്കും മരുന്ന് വിതരണത്തിന് തയ്യാറായിരിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :