മയക്കുമരുന്ന് കൈവശം വെച്ചതിന് യുവനടന്‍ അറസ്റ്റില്‍

കൊച്ചി| Joys Joy| Last Updated: ശനി, 31 ജനുവരി 2015 (12:37 IST)
മയക്കുമരുന്ന് കൈവശം വെച്ചതിന് യുവനടനും നാല് സ്ത്രീകളും അറസ്റ്റിലായി. പിടിയിലായ നാലു സ്ത്രീകളില്‍ ഒരാള്‍ സഹസംവിധായികയും മറ്റു മൂന്നുപേര്‍ മോഡലുകളുമാണ്. കഴിഞ്ഞദിവസം സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നിസാമിന്റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

യുവനടന്‍ ഷൈന്‍ ടോം ചാക്കോ, സഹസംവിധായികയായ ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിലെ ട്രാവല്‍ മാര്‍ട്ട് ഉടമ സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.

പിടികൂടിയ മയക്കുമരുന്നതിന് അന്താരാഷ്ട്ര വിപണയില്‍ രണ്ടുലക്ഷം രൂപ വില വരും.

‘ഇതിഹാസ’ എന്ന സിനിമയില്‍ നായകനായിരുന്ന ഷൈന്‍ പകിട,​ ഹാങ്‌ഓവര്‍,​ അന്നയും റസൂലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :