മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണം; ആവശ്യം ശക്തമാക്കിയവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

എൻ സി പിയിൽ അടിച്ചമർത്തൽ

aparna| Last Modified ഞായര്‍, 5 നവം‌ബര്‍ 2017 (10:50 IST)
കായൽ കയ്യേറ്റത്തെ തുടർന്ന് വിവാദത്തിൽപെട്ട മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന ആവശ്യം കൂടി വരുന്നു. സംഭവത്തിൽ തോമസ് ചാണ്ടിക്കെതിരെ പരസ്യമായി പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചവർക്കെതിരെ എൻ സി പി രംഗത്ത്.

തോമസ് ചാണ്ടി രാജി വെയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച കൂടുതൽ പേർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരോട് ഇനിയും ഒരു വിശദീകരണം പോലും പാർട്ടി ചോദിച്ചിട്ടുമില്ല.

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം വിഷയത്തിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട യുവനേതാവ് മുജീബ് റഹ്മാനെയാണ് ആദ്യം പുറത്താക്കിയത്. പിന്നാലെയാണു മൂന്നു ജില്ലാ പ്രസിഡന്റുമാർ അടക്കം അഞ്ചുപേർക്കുനേരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

മന്ത്രിയുടെ താൽപര്യത്തിനു വഴങ്ങാത്തവരെ അടിച്ചമർത്തുകയാണു നേതൃത്വമെന്നാണു നോട്ടിസ് ലഭിച്ചവരുടെ പക്ഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :