മണിയെ ഉടന്‍ അറസ്റ്റ് ചെയ്യണം: വിഷ്ണുനാഥ്

തിരുവനന്തപുരം| WEBDUNIA|
PRO
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി ഒളിവില്‍ പോകുന്നതിന് മുമ്പ് പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ. ഇനിയും കൊല്ലാനുള്ളവരുടെ പട്ടിക മണിയെ ചോദ്യം ചെയ്ത് പുറത്തുകൊണ്ടുവരണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി പിഎമ്മിന് ശീലമുണ്ടെന്ന എം എം മണിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.

ഇനിയും കൊല്ലാനുള്ളവരുടെ പട്ടിക കൈയിലുണ്ടെന്നാണ് എം എം മണി പറയുന്നത്. മണിയെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യണം. ഇനി കൊല്ലാനുള്ളവരുടെ പട്ടിക മണിയില്‍ നിന്ന് പുറത്തുകൊണ്ടുവരണം. ആ പട്ടികയിലുള്ളവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണം - വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

ഒരുകാര്യത്തില്‍ മണിയെ അംഗീകരിക്കുന്നു. അദ്ദേഹം സത്യാവസ്ഥ തുറന്നുപറഞ്ഞല്ലോ. എളമരം കരീം ഉള്‍പ്പടെയുള്ള സി പി എമ്മിന്‍റെ മറ്റ് ജില്ലാ സെക്രട്ടറിമാരും മണിയുടെ പാത പിന്തുടര്‍ന്ന് കൊലപാതകങ്ങളുടെ വിവരങ്ങള്‍ തുറന്നുപറയണം - വിഷ്ണുനാഥ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :