ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തില്‍ കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത; കാരണം കേട്ടാല്‍ ഞെട്ടും !

ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തില്‍ കെട്ടിയിട്ട് ബന്ധുക്കളുടെ ക്രൂരത

ജയ്പൂര്‍| AISWARYA| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (12:37 IST)
ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴുത്തില്‍ കെട്ടിയിട്ട് ബന്ധുക്കളുടെ അതിക്രൂരത. ജയ്പൂരിലാണ് ഇത്തരത്തില്‍ ലോകത്തെ മൊത്തം ഞെട്ടിച്ച സംഭവം നടന്നത്.
ഉമേഷ് , ജിവ എന്നിവരെയാണ് ബന്ധുക്കള്‍ തൊഴുത്തില്‍ കെട്ടിയിട്ടത്.

കാഴ്ചക്കുറവും മാനസിക വൈകല്യവുമുള്ള കുട്ടികളുടെ രോഗം മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും തൊഴുത്തില്‍ കെട്ടിയിട്ടതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. നാട്ടുകാര്‍ വിഷയം ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങളും എന്‍ജിഒ അധികൃതരും ഇടപെട്ട് കുട്ടകളെ രക്ഷപെടുത്തി.

അതേസമയം നിസ്സഹായരായ കുഞ്ഞുങ്ങളെ മൃഗങ്ങള്‍ക്ക് തുല്യമായി കെട്ടിയിട്ടിരുന്നത് തങ്ങളെ ഞെട്ടിച്ചുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :