ബോട്ട് ദുരന്തം: കൂടുതല്‍ പേരെ ചോദ്യം ചെയ്തു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2009 (12:47 IST)
PRO
തേക്കടിയില്‍ ടൂറിസം വകുപ്പിന്‍റെ ജലകന്യക ബോട്ട് അപകടത്തില്‍പ്പെട്ടതിനെ കുറിച്ച് കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്തു. കേരളാ സ്റ്റേറ്റ് ടൂറിസം കോര്‍പ്പറേഷന്‍ എം ഡി മോഹന്‍ലാല്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കെ ടി ഡി സി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

ദുരന്തത്തെ കുറിച്ചന്വേഷിക്കുന്നതിന് ചുമതലയുള്ള ഐജി ആര്‍ ശ്രീലേഖയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. ജലകന്യക അപകടത്തിന് കാരണം കെ ടി ഡി സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീശ്ചയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ ടി ഡി സി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറി. ബോട്ടിന് അപാകതയുണ്ടെന്ന ഡ്രൈവര്‍ അടക്കമുള്ളവരുടെ മുന്നറിയിപ്പ് കെ ടി ഡി സി ഉദ്യോഗസ്ഥര്‍ അവഗണിച്ചു എന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണം. ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :