ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ അറസ്റ്റിൽ

പീഡനശ്രമത്തിനു വൃദ്ധൻ പിടിയിലായി

AKJ IYER| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (17:09 IST)
ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറുപത്തേഴുകാരനെ പോലീസ് അറസ്റ് ചെയ്തു. വർക്കല രാത്തിക്കൽ വിള വീട്ടിൽ സലീമാണ് വർക്കല പോലീസിന്റെ വലയിലായത്.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുള്ള ബാലികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. കുട്ടി ബഹളം വയ്ക്കുകയും വീട്ടുകാരും അയൽക്കാരും ഓടിക്കൂടുകയും ചെയ്തപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.

വർക്കല സി.ഐ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :