ബാര്‍ ലൈസന്‍സ് ഇനി പുതുക്കില്ല, മദ്യക്കച്ചവടം അവസാനിപ്പിക്കുന്നു: ബിജുരമേശ്

മദ്യക്കച്ചവടം അവസാനിപ്പിക്കുന്നുവെന്ന് ബിജുരമേശ്

Biju Ramesh, Bar Bribery Case, ബിജുരമേശ്, ബാര്‍ കോഴ, ബാര്‍
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 17 ജൂണ്‍ 2017 (08:44 IST)
വിദേശ മദ്യക്കച്ചവടം അവസാനിപ്പിക്കുന്നുവെന്ന് പ്രമുഖ മദ്യ വ്യവസായിയും ബാര്‍ ഓണേര്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ബിജു രമേശ്. മദ്യ വില്‍പന രംഗത്തേക്ക് ഇനി താന്‍ ഇല്ല. എന്നാല്‍ തന്റെ ജീവനക്കാരെ മാത്രം പരിഗണിച്ച് തത്ക്കാലം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടരുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് രണ്ട് ബാറുകള്‍ തുറക്കാനുള്ള അനുമതി ബിജു രമേശിന് ലഭിക്കും. കൂടതെ ഒമ്പത് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുള്ള ഹോട്ടലുകളും ബിജുരമേശിനുണ്ട്. എന്നാല്‍ അനുമതി ലഭിക്കാന്‍ സാധ്യതയുള്ള ബാറുകളുടെ ലൈസന്‍സ് ഫീസ് അടച്ച് പുതുക്കുന്നില്ലെന്നാണ് തന്റെ തീരുമാനമെന്ന് ബിജു രമേശ് വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍
ഇപ്പോളും താന്‍ വേട്ടയാടപ്പെടുകയാണെന്നും അതുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പിന്നാലെയാണ് ഇപ്പോളും താനെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :