ഫലമറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി; ആകാംക്ഷയോടെ മുന്നണികള്‍

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി രണ്ടുകോടി വോട്ടർമാർ തീരുമാനിച്ച ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട

തിരുവനന്തപുരം, വി എസ്, ബിജെപി Thiruvanthapuram, VS, BJP
തിരുവനന്തപുരം| rahul balan| Last Updated: വ്യാഴം, 19 മെയ് 2016 (07:36 IST)
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി രണ്ടുകോടി വോട്ടർമാർ തീരുമാനിച്ച ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങുക.

ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.

ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ അത് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എയ്ക്ക് കനത്ത തിരിച്ചടിയാകും.

അതേസമയം, മിക്ക സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് കേരള ചരിത്രത്തില്‍ സുവര്‍ണലിപിയില്‍ എഴുതിച്ചേര്‍ക്കാം. തോല്‍‌വിയാണ് ഫലമെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ കുറച്ച് കാലമായി മാറി നിന്ന ഗ്രൂപ്പ് പോരിന് തുടക്കമാകുമെന്ന് ഉറപ്പാണ്.

ജീവന്‍‌മരണ പോരാട്ടമായാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. അതുകൊണ്ട് തന്നെ പഴുതടച്ചുകൊണ്ട് സംഘടനയുടെ സര്‍വ്വശക്തിയും ഉപയോഗിച്ചുകൊണ്ടായിരുന്നു അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാര്‍ട്ടിക്കെതിരെ നീങ്ങാതിരുന്ന വി എസും, വിഭാഗിയത ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നതും സി പി എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് കരുത്തേകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :