പ്രായമായ കന്നുകാലികളെ എന്തുചെയ്യുമെന്ന് വെള്ളാപ്പള്ളി, ഒരു മൃഗത്തെയും കൊല്ലരുതെന്ന് സ്വാമി സന്ദീപാനന്ദഗിരി

Vellappally Natesan, Swami Sandeepananda Giri, BJP, Narendra Modi, Cow, Pinarayi, വെള്ളാപ്പള്ളി നടേശന്‍, സ്വാമി സന്ദീപാനന്ദ ഗിരി, ബി ജെ പി, നരേന്ദ്രമോദി, കന്നുകാലി, പിണറായി
ആലപ്പുഴ| BIJU| Last Modified വെള്ളി, 26 മെയ് 2017 (18:44 IST)
രാജ്യത്തെ കന്നുകാലി കശാപ്പ് പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ ചില അവ്യക്തതകളുണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രായമായ കന്നുകാലികളെ എന്തുചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

മലയാളം വെബ്‌ദുനിയയോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. എന്നാല്‍, ചില അവ്യക്തതകളുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഇപ്പോള്‍ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ്. അതില്‍ പ്രതിഷേധമുള്ളവര്‍ക്ക് അത് രേഖപ്പെടുത്താമല്ലോ. എന്നാല്‍ അംഗീകരിക്കണമെന്നാണ് എന്‍റെ പക്ഷം. എന്നാല്‍ പ്രായമായ കന്നുകാലികളെ എങ്ങനെ സംരക്ഷിക്കണമെന്നും എവിടെ പുനരധിവസിപ്പിക്കുമെന്നും പ്രായാധിക്യം മൂലം കഷ്ടപ്പെടുന്ന കന്നുകാലികളെ എന്തുചെയ്യണമെന്നും വ്യക്തതയില്ലെങ്കില്‍ ഇത് ഒരു അപ്രായോഗികമായ ഉത്തരവായേ കണക്കാക്കാനാവൂ - വെള്ളാപ്പള്ളി പറഞ്ഞു.

കന്നുകാലികളെയല്ല ഒരു മൃഗത്തെയും കൊല്ലരുതെന്നാണ് തന്‍റെ അഭിപ്രായമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി മലയാളം വെബ്‌ദുനിയയോട് പ്രതികരിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും സ്വാമി വ്യക്തമാക്കി.

നേപ്പാള്‍ സന്ദര്‍ശനത്തിനിടെയാണ് മലയാളം വെബ്‌ദുനിയയോട് സംസാരിക്കാന്‍ സ്വാമി സന്ദീപാനന്ദഗിരി സമയം കണ്ടെത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :