പ്രസ്താവനകള്‍ തുടര്‍ന്നാല്‍ പുറത്തുപോകേണ്ടി വരുമെന്ന് പിള്ളയോട് ഹസന്‍

കല്പറ്റ| Joys Joy| Last Updated: ശനി, 31 ജനുവരി 2015 (17:16 IST)
യു ഡി എഫ് വിരുദ്ധമായുള്ള പ്രസ്താവനകള്‍ തുടര്‍ന്നാല്‍ പുറത്തു പോകേണ്ടി വരുമെന്ന് പിള്ളയോട് ഹസന്‍ . ഇക്കാര്യം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കാര്യമാണെന്നും ഹസന്‍ പറഞ്ഞു. വയനാട് കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ബാലകൃഷ്‌ണ പിള്ളയെ പുറത്താക്കി രക്തസാക്ഷി പരിവേഷം നല്കില്ലെന്ന്
നേരത്തെ കെ എം മാണി പറഞ്ഞിരുന്നു. ബാര്‍കോഴ ആരോപണത്തെ അതിജീവിക്കുമെന്നും പിള്ളയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും കഴിഞ്ഞദിവസം മാണി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, മാണിക്ക് പിന്തുണയുമായി എന്‍ എസ് എസും രംഗത്തു വന്നിരുന്നു. മാണി മാന്യനാണെന്നാണ് തന്റെ അനുഭവമെന്നും വ്യാജ ശബ്‌ദരേഖ ആര്‍ക്കും ഉണ്ടാക്കാമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :