പ്രശസ്ത മിമിക്രി കലാകാരന്‍ സുഭാഷ് കൊല്ലം അന്തരിച്ചു

പ്രശസ്ത മിമിക്രി കലാകാരന്‍ കൊല്ലം സുഭാഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 15 ജൂണ്‍ 2016 (16:12 IST)
പ്രശസ്ത മിമിക്രി കലാകാരന്‍ കൊല്ലം സുഭാഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി മിമിക്രി വേദികളിലൂടെയും ടി വി പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അന്തരിച്ച സുഭാഷ്.

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയേയും ക്രിക്കറ്റ് താരം സനത് ജയസൂര്യയേയും നിരവധി വേദികളില്‍ അഭിനയിച്ച് പ്രശംസ നേടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശബ്ദാനുകരണത്തിലൂടെയും സുഭാഷ് മികവ് തെളിയിച്ചിട്ടുണ്ട്. ചില ചിത്രങ്ങളിലും സുഭാഷ അഭിനയിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :