പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു; ലിസിയുടെ ജീവിത കഥകൾ പുറത്തെത്തിക്കുമെന്ന് മോഹന്‍ലാല്‍ !

കുറ്റവാളിയില്‍ നിന്ന് ഒരെഴുത്തുകാരി ജനിക്കുന്നു

kozhikkode, mohanlal, lissy, കോഴിക്കോട്, ലിസി, മോഹന്‍ലാല്‍, കുറ്റവാളിയിൽനിന്ന് എഴുത്തുകാരിയിലേക്ക്
കോഴിക്കോട്| സജിത്ത്| Last Updated: വ്യാഴം, 25 മെയ് 2017 (14:04 IST)
അവസാനം ലിസിയുടെ സ്വപ്നം നിറവേറുന്നു. തടവറയിൽ കിടന്ന് അവള്‍ ഏഴുതിയ കവിതകളും കഥകളും പ്രിയതാരം മോഹൻലാൽ തന്നെ പുറത്തിറക്കും. അടുത്ത ദിവസം കൊച്ചിയിലായിരിക്കും പുസ്തകത്തിന്റെ പ്രകാശനം. മാദ്ധ്യമപ്രവർത്തകനും കൊക്കോപ്പെല്ലി പബ്ളിക് റിലേഷൻസ് എം ഡിയുമായ സുബിൻ മാനന്തവാടിയാണ് ലിസിയുടെ ജീവിതകഥയും രചനകളും സമാഹരിച്ച് ‘കുറ്റവാളിയിൽനിന്ന് എഴുത്തുകാരിയിലേക്ക്' എന്ന പുസ്തകം തയ്യാറാക്കിയത്.

ലിസി കഴിഞ്ഞ വർഷം പരോളിൽ ഇറങ്ങിയപ്പോൾ മോഹൻലാലിനെക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ലാല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയ്പൂരില്‍ ആയതിനാല്‍ പ്രകാശനം നടന്നില്ല. തന്റെ കവിതകളും കഥകളും മറ്റാരും പ്രകാശനം ചെയ്യേണ്ടെന്നും മോഹൻലാൽ തന്നെ ചെയ്താല്‍ മതിയെന്നും അന്ന് ലിസി പറഞ്ഞതായി സുബിനും വ്യക്തമാക്കുന്നു.

അമ്മയ്ക്ക് രോഗം മൂർച്ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസം ലിസി വീണ്ടും പരോളിലിറങ്ങിയിരുന്നു. സുൽത്താൻ ബത്തേരിയിലെ തന്റെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലാക്കിയ ശേഷമാണ് ലിസി മോഹന്‍ലാലിനെ കാണാന്‍ കൊച്ചിയിലേക്ക് പോയത്. ഇക്കാര്യം മോഹൻലാലുമായി സംസാരിച്ചെന്നും തന്റെ പരോള്‍ തിയ്യതി കഴിയുന്ന മെയ് 30നു മുമ്പായി പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചതായും ലിസി പറയുന്നു.

മയക്കുമരുന്നു കൈവശംവെച്ച കേസിലാണ് ലിസി പിടിക്കപ്പെടുന്നത്. ആശുപത്രിയിൽ വെന്തുപിടയുന്ന കൂടപ്പിറപ്പിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരാള്‍ തന്ന രണ്ടായിരം രൂപയ്ക്കുള്ള പ്രത്യുപകാരമായിരുന്നു ലിസിക്ക് ആ മയക്കുമരുന്ന് കേസ്. ആദ്യതവണ ആ പൊതിയുമായി പോയപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും രണ്ടാം തവണയും അയാള്‍ ഭീഷണിപ്പെടുത്തി തന്റെ കയ്യില്‍ തന്ന മറ്റൊരു പൊതിയുമായി പോകുമ്പോളാണ് താന്‍ പൊലീസ് പിടിയിലായതെന്നും ലിസി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :