പൊളിയാന്‍ പോകുന്ന മുന്നണിയാണ് യു ഡി എഫ് എന്ന് ജോര്‍ജ്

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (10:42 IST)
രേഖപ്പെടുത്തിയത് യു ഡി എഫിനുള്ള അവസാന വോട്ട് ആണെന്ന് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫിനുള്ള അവസാന വോട്ടാകാം ഇന്നിട്ടതെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇനി ജനവികാരം മാനിച്ചേ യു ഡി എഫിന് വോട്ട് ചെയ്യുകയുള്ളൂവെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. പൊളിയാന്‍ പോകുന്ന മുന്നണിയാണ് യു ഡി എഫ് എന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം, രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :