പൊലീസ് സ്റ്റേഷനിലും സരിതയ്ക്ക് വി ഐ പി പരിഗണന; പാര്‍ക്കാന്‍ ഗസ്റ്റ് റൂം, മേക്കപ്പിന് സൗന്ദര്യവര്‍ധക വസ്തുക്കള്‍!

കോട്ടയം:| WEBDUNIA|
PRO
PRO
പൊലീസ് സ്‌റ്റേഷനിലും എസ് നായര്‍ക്ക് വി ഐ പി പരിഗണന. പാര്‍ക്കാന്‍ ഗസ്റ്റ് റൂം, മേക്കപ്പിന് സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇങ്ങനെ പോകുന്നു സരിതയ്ക്ക് ഒരുക്കിയ സൌകര്യങ്ങള്‍. കോട്ടയം അയര്‍ക്കുന്നം പൊലീസ് സ്‌റ്റേഷനില്‍ സരിതക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ഇഷ്ടഭക്ഷണം നല്‍കാന്‍ എസ് ഐയുടെ നിര്‍ദേശമുണ്ടായിരുന്നു‍.

സെല്ലുണ്ടായിട്ടും സരിതയെ പാര്‍പ്പിച്ചത് പൊലീസ് സ്‌റ്റേഷനിലെ ഗസ്റ്റ് റൂമിലായിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ സൂക്ഷിക്കാനും പൊലീസുകാര്‍ സരിതയ്ക്ക് അനുമതി നല്‍കി.

സരിതയ്ക്ക് ഭക്ഷണമെത്തിച്ചിരുന്ന ഹോട്ടലുടമായാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതോടെ സര്‍ക്കാറിനും, പൊലീസിനും സരിതയിലുള്ള പ്രത്യേക താത്പര്യം വ്യക്തമാകുകയാണ്. മുന്‍പ് ശാലുവിന് ജയിലില്‍ വി ഐ പി പദവി നല്‍കിയത് വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :