പൊലീസിന് മാത്രമല്ല അപ്പുണ്ണിയെ വേണ്ടത്, ദിലീപിനും വേണം?

ദിലീപിനും വേണം അപ്പുണ്ണിയേ?

കൊച്ചി| AISWARYA| Last Modified ചൊവ്വ, 25 ജൂലൈ 2017 (10:30 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതികാരത്തിനായി ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്നും ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ ദിലീപിനെതിരെ കൂടുതല്‍ തെളുവുകള്‍ ശേഖരിക്കുകയാണ് അന്വേഷണം സംഘം. കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണിയെ പിടികൂടാനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം. ദിലീപിന്റെ മാനേജറും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്.

നടിയുടെ കേസില്‍ ദിലീപ് രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അപ്പുണ്ണിയെ പിടികൂടാന്‍ കഴിയാത്താതതാണ് ഇതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ്. അപ്പുണ്ണി പിടിയിലാകേണ്ടത് ഇപ്പോള്‍ ദിലീപിന്റെ ആവശ്യമാണ്. കാരണം അപ്പുണ്ണി പിടിയിലായെങ്കില്‍ മാത്രമേ ദിലീപിന് ജാമ്യം ലഭിക്കാനുള്ള നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :