പൊട്ടക്കിണറ്റില്‍ പഞ്ചലോഹവിഗ്രഹങ്ങള്‍; രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ്
മലയിന്‍കീഴ്|
WEBDUNIA|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (12:44 IST)
PRO
മലയിന്‍കീഴിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ വിഗ്രഹങ്ങളുടെ പിന്നിലുള്ള രഹസ്യം അന്വേഷിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴില്‍ ഒരു സ്വാകര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗ ശ്യൂന്യമായിക്കിടന്ന കിണറ്റില്‍ നിന്നാണ് ഗണപതിയുടെയും മുരുകന്റെയും കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ ആദ്യം കണ്ടെതിയത്.
ഇതിനിടെ പൊട്ടക്കിണറ്റില്‍ നിന്ന് പഞ്ചലോഹ നിര്‍മ്മിതമായ ഒരു ഗണപതി വിഗ്രഹം കൂടി ഇന്നലെ കണ്ടെത്തി. ഇതോടൊപ്പം മറ്റൊരു വിഗ്രഹത്തിന്റെ പ്രഭാവലയവും മുരുക വിഗ്രഹത്തിന്റെ വേലും കിട്ടിയിരുന്നു.
ഉപയോഗശൂന്യമായി കിടന്ന കിണര്‍ ക്യഷി ആവശ്യങ്ങള്‍ക്കായി വൃത്തിയാക്കവെയാണ് തൊഴിലാളികള്‍ വിഗ്രഹം കണ്ടെത്തിയത്. കിണറ്റില്‍ ഇനിയും വിലപിടിപ്പുള്ള ആഭരണങ്ങളും സ്വർണ്ണനാണയങ്ങളുമുണ്ടാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
പഞ്ചലോഹ വിഗ്രഹങ്ങളുടെ ഉറവിടമന്വേഷിച്ച് പൊലീസ് തഞ്ചാവൂരിലുള്പ്പടെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.