പൈപ്പ് പൊട്ടല്‍; മൂന്നാംദിവസവും കുടിവെള്ളമില്ലാതെ തലസ്ഥാനം

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (10:36 IST)
PRO
തിരുവനന്തപുരം നഗരത്തില്‍ പൈപ്പ് പൊട്ടി മുടങ്ങിയ കുടിവെള്ള വിതരണം മൂന്നാം ദിവസവും പുനഃസ്ഥാപിച്ചില്ല. കനത്തമഴമൂലം മണ്ണ് നീക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായില്ല.

ഇന്ന് അര്‍ദ്ധരാത്രിയോടെ മാത്രമേ ജലവിതരണം പൂര്‍വസ്ഥിതിയിലാകു എന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ്, മണ്ണന്തല, മണ്‍വിള, കേശവദാസപുരം, പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അരുവിക്കരയില്‍ പൈപ്പ് പൊട്ടിയത്. 5 മീറ്റര്‍ താഴ്ചയിലാണ് പൊട്ടിയ പൈപ്പ് സ്ഥിതി ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :