പെണ്‍‌കുട്ടിയോട് അപമര്യാദ കാണിച്ചെന്ന് ആരോപണം: എസ് ഐ തൂങ്ങിമരിച്ചു

മാവേലിക്കര| WEBDUNIA| Last Modified തിങ്കള്‍, 7 ജനുവരി 2013 (12:14 IST)
PRO
PRO
മാവേലിക്കരയില്‍ ആത്മഹത്യ ചെയ്തു. മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ മാവേലിക്കര ചെറുകോല്‍ ഷേര്‍ളി ഭവനത്തില്‍ കെ വൈ ഡാമിയന്‍ (53) ആണ്‌ മരിച്ചത്‌. രാവിലെ വീടിന് സമീപത്തെ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ചു കസ്റ്റഡിയിലെടുത്ത സംഘത്തോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്തു മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

സര്‍വീസില്‍ നിന്നു വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുണ്ടായിരുന്ന ഡാമിയന്‍ സൗമ്യസ്വഭാവക്കാരനായിരുന്നെന്നാണു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്‌. തെറ്റായ ആരോപണങ്ങള്‍ മൂലമാണ്‌ അദ്ദേഹം ജീവനൊടുക്കാന്‍ ഇടയായതെന്നും ഇവര്‍ ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :