ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി പിടിയില്‍

 rape case in nemam , police , arrest
നേമം| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (17:32 IST)
ഒമ്പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യ വയസ്കന്‍ പൊലീസ്‌ പിടിയിലായി. ഇതുമായി ബന്ധപ്പെട്ട്‌ കല്ലിയൂര്‍ തെറ്റിവിള ടിഎന്‍ സദനത്തില്‍ ബാബു രാജ്‌ എന്ന 50 കാരനായ പെയിന്‍റിംഗ്‌ തൊഴിലാളി പൊലീസ്‌ വലയിലായി.

വീട്ടിനു മുന്നിലുള്ള റോഡരികത്ത്‌ നില്‍ക്കുകയായിരുന്ന കുട്ടിയെ സൈക്കിള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ്‌ നയത്തില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്ന് നേമം പൊലീസ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :