പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ്, നടി ലിസിക്ക് ഹൈക്കോടതി നോട്ടീസ്; ലിസിയും പിതാവും തമ്മിലുള്ള നിയമയുദ്ധം അന്തിമഘട്ടത്തിലേക്ക്!

Lissy, Priyadarshan, Varkey, Meri, Mohanlal, Suchithra, ലിസി, പ്രിയദര്‍ശന്‍, വര്‍ക്കി, മേരി, മോഹന്‍ലാല്‍, സുചിത്ര
ചെന്നൈ| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (19:25 IST)
നടി ലിസിയും പിതാ‍വ് മൂവാറ്റുപുഴ സ്വദേശി വര്‍ക്കിയും തമ്മിലുള്ള നിയമപോരാട്ടം അന്തിമഘട്ടത്തിലേക്ക്. പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന പിതാവിന്‍റെ ആവശ്യത്തില്‍ ഹൈക്കോടതി ലിസിക്ക് നോട്ടീസയച്ചു.

പിതാവിന് ജീവനാംശം നല്‍കണമെന്ന് നേരത്തേ കോടതി ലിസിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഈ കേസ് പരിഗണിക്കണമെന്ന് കലക്‍ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ സാഹചര്യത്തിലാണ്, പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി വര്‍ക്കി കോടതിയെ സമീപിച്ചത്.

വികലാംഗനായ തനിക്ക് ലിസി സംരക്ഷണം നല്‍കുന്നില്ലെന്നാണ് പിതാവിന്‍റെ പ്രധാന പരാതി. എന്നാല്‍ പിതാവിന് ജീവനാംശം നല്‍കില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയായിരുന്നു ലിസി. പ്രതിമാസം 5500 രൂപ വര്‍ക്കിക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും ലിസി നല്‍കാന്‍ തയ്യാറായില്ല. അതോടെ നേരിട്ട് ഹാജരാകാന്‍ ലിസിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഹൈക്കോടതി ലിസിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :