പിടിച്ചുപറി കേസ്; യുവ സീരിയൽ നടൻ അറസ്‌റ്റിൽ

എം80മൂസ എന്ന സീരിയലിൽ ഒരു പ്രധാന വേഷം ചെയ്തുവരുകയായിരുന്ന അതുൽ ശ്രീവയാണ് അറസ്റ്റിലായത്.

കോഴിക്കോട്| സജിത്ത്| Last Modified ഞായര്‍, 23 ജൂലൈ 2017 (13:19 IST)
പിടിച്ചുപറി കേസിൽ യുവ സീരിയൽ നടൻ അറസ്റ്റിൽ. എന്ന സീരിയലിൽ ഒരു പ്രധാന വേഷം ചെയ്തുവരുകയായിരുന്ന അതുൽ ശ്രീവയാണ് അറസ്റ്റിലായത്. സ​ഹ​പാ​ഠി​യെ ത​ല​യ്ക്കടി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ശ്രീവയ്ക്കെതിരെയുള്ള കേ​സ്.

കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദ്ദിക്കുകയുമാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.

അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും അതുല്‍ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അതുലിനെ റിമാൻഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :