പിഎം നിയാസിനെ മുഖത്തടിച്ച സംഭവം: അന്വേഷണ കമ്മീഷന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കോട്ടയം | WEBDUNIA|
PRO
PRO
കെപിസിസി സെക്രട്ടറി അഡ്വ ജയന്ത് നിര്‍വാഹക സമിതി അംഗം പിഎം നിയാസിനെ മുഖത്തടിച്ച സംഭവത്തില്‍ അന്വേഷണ കമ്മീഷന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തെക്കുറിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തലക്കാണ് റിപ്പോര്‍ട്ട് നല്‍കുക. എല്ലാ മൊഴികളും ഉള്‍പ്പെടുത്തി നല്‍കുന്ന റിപ്പോര്‍ട്ടില്‍ പക്ഷെ നടപടിക്ക് ശുപാര്‍ശയില്ല.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുന്നില്‍ വെച്ച് തന്നെ ജയന്ത് മുഖത്തടിച്ചുവെന്ന നിയാസിന്റെ പരാതിയിലാണ് ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്ന് റിപ്പോര്‍ട്ട് നല്‍കുന്നത്. നിയാസിനെയും ജയന്തിനെയും കമ്മീഷന്‍ നേരിട്ട് കണ്ട് മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിന് സാക്ഷികളായവരില്‍ നിന്നും കമ്മീഷന് തെളിവെടുത്തു.

നിയാസ് കമ്മീഷന് സമര്‍പ്പിച്ച നാല് പേജുള്ള വിശദീകരണത്തില്‍ നേരത്തെയുള്ള പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. നിയാസിനെ ജയന്ത് അടിച്ചുവെന്ന് സാക്ഷികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജയന്തിനനുകൂലമായും ചില സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയുണ്ടാവില്ല. എന്ത് നടപടിയെടുക്കാമെന്ന് കെപിസിസിക്ക് തീരുമാനിക്കാമെന്നാണ് കമ്മീഷന്റെ നിലപാട്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ നടന്ന സംഭവം വിവാദമായതോടെയാണ് സുമാ ബാലകൃഷ്ണനെ രമേശ് ചെന്നിത്തല അന്വേഷണത്തിന് നിയോഗിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :