പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എക്‌സൈസിന്റെ വെരിഫിക്കേഷനും; മയക്കുമരുന്നുകേസുകളുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എക്‌സൈസിന്റെ വെരിഫിക്കേഷനും

Passport Rule ,  Passport , പാസ്‌പോര്‍ട്ട് , പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 22 ഒക്‌ടോബര്‍ 2017 (15:08 IST)
പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഇനി മുതല്‍ പൊലീസ് വെരിഫിക്കേഷന്‍ കൂടാതെ എക്‌സൈസ് വകുപ്പിന്റെ വെരിഫിക്കേഷനും.
മയക്കുമരുന്ന്, അബ്കാരി കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചതിനു ശേഷമായിരിക്കും ഇനി മുതല്‍ പാസ്‌പോര്‍ട്ട് നല്‍കുക. പൊലീസ് തന്നെയായിരിക്കും ഈ വെരിഫിക്കേഷനും നടത്തുക.

നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന വേളയില്‍ പൊലീസ് കേസുകളുണ്ടോയെന്ന് മാത്രമായിരുന്നു പരിശോധിച്ചിരുന്നത്. എന്നാല്‍ നിലവില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ പരിശോധനകൂടി നിര്‍ബന്ധമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :