പാല്‍ വില തീരുമാനിക്കാന്‍ സമിതി

തിരുവനന്തപുരം| WEBDUNIA|
PRO
പാല്‍വില ശാസ്ത്രീയമായി തീരുമാനിക്കുന്നതിന്‌ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് മന്ത്രി സി ദിവാകരന്‍. മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്‌ ചേര്‍ന്ന മില്‍മ പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാല്‍വില ശാസ്ത്രീയമായി തീരുമാനിക്കുന്നതിന്‌ ഒരു ഉന്നതതല സമിതിയെ ചുമതലപ്പെടുത്തും. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ പാല്‍വില വര്‍ദ്ധിപ്പിക്കുക. മില്‍മ ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കി വന്നിരുന്ന ആനുകൂല്യം പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മില്‍മാ പാലിന് ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മാ മേഖലാ യൂണിയനുകളുടെ യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 4.60 രൂപ ലഭിക്കുന്ന രീതിയിലായ'ിരുന്നു ശുപാര്‍ശ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :